പന്തളം : പെരുമ്പുളിക്കൽ സ്‌നേഹിതർ വാട്‌സ് ആപ് ഗ്രൂപ്പും രഘു പെരുമ്പുളിക്കലിന്റെ എഫ്.ബി. ഫ്രണ്ട്‌സും ഒത്തുചേർന്നപ്പോൾ കരൾ രോഗബാധിതനായ ജ്യോതിഷ് കുമാറിന് സമാഹരിച്ച് കൈമാറിയത് 1,75,000. പോണ്ടിച്ചേരി ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ജ്യോതിഷ് കുമാറിന് കരൾ മാറ്റ ശസ്ത്രകിയക്കാണ് ഈ തുക കൈമാറിയത്. സുമനസുകളുടെ സഹായം ആവശ്യപ്പെട്ട് എഫ്.ബി.യിലും പെരുമ്പുളിക്കലെ സ്‌നേഹിതർ ഗ്രൂപ്പിലും ഇട്ട ശേഷമാണ് തുക സമാഹരിക്കാനായത്. നിരവധി ജീവകാരുണ്യത്തിൽ പങ്കാളിയാകുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് സ്‌നേഹിതർ.കഴിഞ്ഞ ദിവസം ഗ്രൂപ്പിന്റെ അഡ്മിൻ പാനലാണ് തുക കൈമാറിയത്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കൽ, പന്തളം നഗരസഭ കൗൺസിലർ ഉഷ മധു, സേതു ഗോവിന്ദൻ , ദിലീപ് പെരുംപുളിക്കൽ, പ്രദീപ് പച്ച, ജയശ്രീ, മിനി, ശ്രീലേഖ, പുഷ്പ അനിൽ എന്നിവർ പങ്കെടുത്തു.