arun-menon-
അരുൺ മേനോൻ

റാന്നി : കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച് റാന്നി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥൻ. റാന്നി ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും റാപ്പിഡ് റെസ്‌പോൺസ് ടീം അംഗവുമായ അരുൺ മേനോനാണ് (33) ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയാണ്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്. സ്ട്രീം രണ്ടിൽ ഇരുപത്തിനാലാം റാങ്കാണ് അരുൺ കരസ്ഥമാക്കിയത്. കോട്ടയിൽ വീട്ടിൽ പി.കെ മേനോൻ,ഉഷാകുമാരി ദമ്പതികളുടെ ഏക മകനാണ് . പി കെ മേനോൻ മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ്, .ഉഷാകുമാരി മുൻ സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയും. 2013 ലാണ് അരുൺ വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്.