av

പത്തനംതിട്ട : കൃഷി വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാദ്ധ്യത ഇല്ലാതാക്കുന്ന റിപ്പോർട്ടിനെതിരെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ കേരള എൻ .ജി .ഒ .അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു . ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഷിബു മണ്ണടി, ഷൈൻ സാമുവേൽ, വിഷ്ണു സലിംകുമാർ,എം.എസ് പ്രസന്നകുമാരി, സജീവ് റാവുത്തർ, ദിലീപ് ഖാൻ, ബി. അനിൽ കുമാർ ,അജേഷ്‌ കുമാർ, ഷാജൻ എന്നിവർ സംസാരിച്ചു.