പത്തനംതിട്ട : ഷോപ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗവും സി.പി.എം പെരിങ്ങമല ബ്രാഞ്ച് അംഗവുമായിരുന്ന അനിൽ ടോബിസിന്റെ അനുസ്മരണ സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡൻറ്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, പ്രസ് ക്ലബ് സെക്രട്ടറി ബിജുകുര്യൻ, യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ. രവിപ്രസാദ്, അഷറഫ് അലങ്കാർ, സക്കീർ അലങ്കാരത്ത്, അഡ്വ.അബ്ദുൾ മനാഫ്, എം.ജെ. രവി, ടി.പി. രാജേന്ദ്രൻ, പി.കെ. ജയപ്രകാശ്, ഇ.കെ. ബേബി, ഷെമീർ ബീമാ, അബ്ദുൾറഹീം മാക്കാർ, അംബി ബ്രദേഴ്‌സ്എന്നിവർ സംസാരിച്ചു.