s

പത്തനംതിട്ട : പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് സൗജന്യമായി തുടർപഠനം നടത്തുന്നതിന് പൊലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഇത്തരം കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലയിൽ വിദഗ്ദ്ധ പരിശീലനം നൽകും.
താൽപര്യമുള്ളവർ സ്വദേശത്തെ പൊലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ 16നു മുമ്പായി രജിസ്റ്റർ ചെയ്യണം.