ചെങ്ങന്നൂർ : 35 കാരിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. മുളക്കുഴ സ്വദേശിയായ യുവതിയാണ് കൂലിപ്പണിക്കാരനായ ഭർത്താവിനെയും 10 വയസിനു താഴെയുള്ള രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്. മൂന്ന് ദിവസമായി ഇരുവരെയും കാണാനില്ലായിരുന്നു. . ഇതു സംബന്ധിച്ച് ഭർത്താവ് ചെങ്ങന്നൂർ പൊലീസിൽ നൽകിയ . പരാതിയെ തുടർന്ന് ഇവരുടെ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരും കുമിളിയിൽ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് പൊലീസ് കുമിളിയിലെ ഒരു ലോഡ്ജിൽ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.