മല്ലപ്പള്ളി : കോട്ടാങ്ങൽ ആയൂർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ പറഞ്ഞു. ആശുപത്രി മനോജ്മെന്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമീല ബീവി, അംഗങ്ങളായ നിന മാത്യൂ, കെ.ആർ കരുണാകരൻ, ഡോ.എസ് അർച്ചന, കൊച്ചു മോൻ വടക്കേൽ, ജാസ്മിൻ റഹിം, എം എം ഖാൻ റാവുത്തർ, കുഞ്ഞുമോൾ ജോസഫ് , ഷാജഹാൻ മറ്റപ്പള്ളി, ഷാജി ആര്യാട്ട്, ജോസഫ് പീറ്റർ എന്നിവർ പ്രസംഗിച്ചു.