മല്ലപ്പളളി : കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് നടത്തുന്ന അശ്വമേധം പരിപാടിയുടെ പരിശിലന പരിപാടി പുറമറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്നു. ആരോഗ്യ സ്ഥിരസമിതി ചെയർ പേഴ്സൻ റോഷിനി ബിജു ഉദ്ഘാടനം ചെയ്തു. ഭവന സന്ദർശനം നടത്തി ത്വക് രോഗം ഉള്ളവരെ കണ്ടെത്തി കാമ്പുകളിൽ എത്തിക്കുകയും വിദഗ്ധ ചികിത്സ നടത്തുകയും ചെയ്യുന്ന പരിപാടി പഞ്ചായത്തിലെ ആശ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്. ആബിദ ബീവി, മെഡിക്കൽ ഓഫീസർ ഡോ. പ്രേമ ജോർജ്, എം എസ് സന്തോഷ്, ശ്രീകുമാർ, ഷിജ ബായി, പ്രദീപ് ബി പിള്ള , വി ശ്രീലത, കെ.മായ, ആർ. കവിത എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.