പത്തനംതിട്ട : 2000 ജനുവരി ഒന്നു മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാതെ പോയ വിമുക്തഭടന്മാർക്ക് നവംബർ 30 വരെ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സമയംഅനുവദിച്ചു. 2019 മാർച്ച് മുതൽ 2021 ജൂലായ് വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട വിമുക്തഭടന്മാർക്ക് ഒക്ടോബർ 31വരെ പുതുക്കാൻ അവസരമുണ്ട്. രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം നഷ്ടപ്പെട്ടവർ പുതുക്കുവാനുള്ള അപേക്ഷയും തൊഴിൽ കാർഡിന്റെ പകർപ്പ്, അസൽ സഹിതം നേരിട്ടോ ദൂതൻ മുഖേനയോ തപാൽ മാർഗമോ പുതുക്കൽ നടത്താമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.