gramin

പത്തനംതിട്ട : വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് നൽകുന്ന കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ (ഗ്രാമീൺ) 2021ന് തുടക്കമായി. സ്‌കൂളുകൾ, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്ത് ഓഫീസ്, പൊതു മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പൊതുജനങ്ങളുടെ നിർദേശങ്ങൾ എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സർവേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. പൊതുഇടങ്ങളിലെ ശുചിത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തൽ, ഓൺലൈനിലൂടെയും നേരിട്ടുമുള്ള പൊതുജനങ്ങളുടെയും പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.