പത്തനംതിട്ട: എസ്. എൻ. ഡി.പി യോഗം നടത്തുന്ന പ്രീ മാരേജ് കൗൺസലിംഗ് കോഴ്സുകളിലൂടെ കുടുംബബന്ധങ്ങൾ ദൃഢമാക്കാനും, വിവാഹമോചനങ്ങൾ കുറച്ചു കൊണ്ടുവരാനും സാധിച്ചിട്ടുണ്ടെന്നും എസ്. എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു. പത്തനംതിട്ട യൂണിയൻ സംഘടിപ്പിച്ച 27-ാംമത് പ്രീ മാര്യേജ് കൗൺസലിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിലർമാരായ എസ്.സജിനാഥ്, പി.വി.രണേഷ്, പി. സലീംകുമാർ, കെ.എസ്.സുരേശൻ, ജി. സോമനാഥൻ,പി.കെ. പ്രസന്നകുമാർ, മൈക്രോ ഫിനാസ് കോ ഓർഡിനേറ്റർ, കെ,ആർ, സലീലനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. ശൈലജ രവീന്ദ്രൻ, പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.