പ്രമാടം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മഹിളാമോർച്ച കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അവയവദാന സമ്മ പത്രം നൽകി. ബി.ജെ.പി നിയുക്ത ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജി.മനോജ്, കെ.ആർ.രാകേഷ്, വിഷ്ണുദാസ്, ലത പാർത്ഥസാരഥി, ശോഭ.എസ്.നായർ, ലത രഘു, സതീദേവി, മണി വിജയകുമാർ, ജി. സരസമ്മ, എസ്. കൃഷ്ണമ്മ, സരോജിനിയമ്മ, എസ്.അഞ്ജലി എന്നിവർ പ്രസംഗിച്ചു.