school
പന്നിവിഴ ഈസ്റ്റ് എൽ. പി. സ്കൂൾ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യത്തിയാക്കുന്നു.

അടൂർ: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പന്നിവിഴ ഗവ. ഈസ്റ്റ്‌ എൽ.പി.എസ് സ്കൂളും പരിസരവും വാർഡ് കൗൺസിലർ ബിന്ദുകുമാരിയുടെയും കോൺഗ്രസ്‌ പ്രവർത്തരുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട്, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അരവിന്ദ് ചന്ദ്രശേഖർ, സതീഷ് കേളി, കെ.എസ്.യു നിയോജക മണ്ഡലം സെക്രട്ടറി സജൻ വി. പ്രിൻസ്, ബിബി, സുശീല, തങ്കമണി തുങ്ങിയവർ പങ്കെടുത്തു.