തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 102-ാം ചാത്തങ്കരി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 മുതൽ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും. ശാഖായോഗം ചെയർമാൻ കെ.എൻ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ കമ്മിറ്റിയംഗം ബിന്ദു ജനാർദ്ധനൻ പ്രസംഗിക്കും. യൂണിയൻ കൗൺസിലർ പ്രസന്നകുമാറാണ് റിട്ടേണിംഗ് ഓഫീസർ.