മല്ലപ്പള്ളി : കോഴഞ്ചേരി -കോട്ടയം സംസ്ഥാനപാതയിൽ മല്ലപ്പള്ളി മങ്കുഴി ജംഗ്ഷനു സമീപം കൊടുംവളവിൽ അപകട കുഴി. റോഡിൽ ഇത്തരത്തിൽ വലിയ ഒരു കുഴി രൂപപ്പെട്ടിട്ടു മാസങ്ങളായെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല. കഴിഞ്ഞിടെ ഈക്കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രികൻ മരിച്ചിരുന്നു. സംസ്ഥാനപാതയായിട്ടും അധികൃതരുടെ അവഗണ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുഴിയിൽ വീഴുന്നത് ഒഴിവാക്കാൻ വാഹനങ്ങൾ റോഡിന്റെ നടുവിലൂടെയാണ് വലിയ വളവിൽ കടന്നുപോകുന്നത്. അടിയന്തരമായി റോഡിലെ കുഴി അടയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.