കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റ ഭാഗമായി 11ന് രാത്രി 7ന് കുട്ടികളുടെ കഥകളി അരങ്ങേറ്റം നടക്കും, സൗഗന്ധിക കലാസ്വാദക സഭയുടെ നേതൃത്വത്തിൽ അനുഗ്രഹ, പൊന്നച്ചി, ശ്രീഹരി വി., ആയുശ്രീ, ഗീതിക എസ്. നായർ, എസ്. ഉമ, എസ്. വേണി എന്നിവർ അരങ്ങിലെത്തും.