തിരുവല്ല : ആഗോള വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ജന്മദ്വിശതാബ്ദി ആഘോഷം ദേശീയ വൈ.എം.സി.എ വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ.റോയ്‌സ് മല്ലശേരി അദ്ധ്യക്ഷത വഹിക്കും. സഭകളുടെ ലോക കൗൺസിൽ സെൻട്രൽ കമ്മിറ്റിയംഗം ഡോ.ഐസക് മാർ ഫിലക്‌സിനോസ് ശതാബ്ദി പ്രഭാഷണം നടത്തും. ജോർജ് വില്യംസ് സ്മാരക വൃക്ഷതൈ വിതരണം റീജിയണൽ ചെയർമാൻ ജോസ് ജി ഉമ്മൻ ഉദ്ഘാടനം ചെയ്യും. ആഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയുടെ ആദ്യ സമ്മേളനത്തിൽ ക്രിസ്ത്യൻ കോൺഫ്രൻസ് ഓഫ് ഏഷ്യയുടെ സെക്രട്ടറി ജനറൽ ഡോ.മാത്യൂസ് ജോർജ് ചുനക്കര മുഖ്യ പ്രഭാഷണം നടത്തും. മതേതരത്വവും മതബഹുലതയും എന്നതാണ് പഠന വിഷയം. അഡ്വ. ജോസഫ് നെല്ലാനിക്കൻ പ്രതീകരണ പ്രബന്ധം അവതരിപ്പിക്കും. ദേശീയ സമിതി അംഗങ്ങളായ റെജി ജോർജ് ഇടയാറന്മുള, തോമസ് ചാക്കോ, പ്രൊഫ. പ്രസാദ് തോമസ് കോടിയാട്ട്, സബ് റീജിയൻ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, ഐയ്പ് ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.