റാന്നി : ഐ.സി.ഡി.എസിന്റെ നാല്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് നാറാണംമൂഴി അറയ്ക്കമൺ ഗവ.എൽ.പി. സ്കൂളിൽ പ്രദർശനം തുടങ്ങി . അമൃതം ന്യുട്രിമിക്സ് കൊണ്ടുണ്ടാക്കിയ വിവിധതരം ഭക്ഷണങ്ങളുടെ പ്രദർശനം, ഐ.സി.ഡി.എസ് വഴി നടപ്പിലാക്കുന്ന വിവിധതരം പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ ചാർട്ടുകൾ. ഐ.സി.ഡി.എസിന്റെ സേവന വിവരങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറാൻപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.മെമ്പർമാരായ റെജി വലുപുരയിടത്തിൽ, ആനിയമ്മ,ഓമന പ്രസന്നൻ,സന്ധ്യ അനിൽ, മിനി ഡൊമനിക്,സോണിയ മനോജ് ,. ഗവ.എൽ.പി. സ്കൂൾ എച്ച് എം.ബിജുമോൻ. എ.ഇ.ഒ മനോജ്, റാന്നി ഐ.സി.ഡി.എസ് പ്രൊജക്റ്റ് സി.ഡി..പി.ഒ ഹെമി.വി., .നാറാണംമൂഴി പഞ്ചായത്ത് സൂപ്പർവൈസർ സന്ധ്യ.ടി തുടങ്ങിയവർ പങ്കെടുത്തു.