vazhiyorakachavadam
മല്ലപ്പള്ളി :വഴിമുടക്കുന്ന വഴിയോരക്കച്ചവടം

മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ വഴിമുടക്കി വഴിയോരക്കച്ചവടം തകൃതിയായി നടക്കുന്നു. പഴങ്ങൾ പച്ചക്കറികൾ എന്നിവ വിൽക്കുന്ന വഴിയോരക്കച്ചവടക്കാർ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞദിവസം മല്ലപ്പള്ളി ടൗണിൽ തിരക്കേറിയ ഭാഗത്ത് അരമണിക്കൂറിലേറെ ഗതാഗതക്കുരുക്കുണ്ടായി. ഇത്തരത്തിലുള്ള കച്ചവടങ്ങൾ ടൗണിൽ നിന്ന് മാറ്റി നടുത്തുവാൻ അധികാരികൾ നിർദ്ദേശിക്കണമെന്ന് സ്ഥിരം വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.