തിരുവല്ല: എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. ദിവസവും രാവിലെ വിശേഷാൽ പൂജകൾ. തുടർന്ന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാർത്ഥന, വൈകിട്ട് വിശേഷാൽ ദീപാരാധന. 13ന് രാവിലെ ഗണപതിഹോമം. സരസ്വതീ പൂജ, വൈകിട്ട് 5.30ന് പൂജവയ്‌പ്പ്. 14ന് ആയുധപൂജ. 15ന് രാവിലെ പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. മേൽശാന്തി വിശ്വനാഥൻ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.