പത്തനംതിട്ട : അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസനെയും മുൻ സെക്രട്ടറി ഷാജി അലക്‌സിനെയും പത്തനംതിട്ട പ്രസ് ക്ലബ് അനുസ്മരിച്ചു. മുൻ എം.എൽ.എ. ജോസഫ് എം.പുതുശേരി മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കാർട്ടൂണിസ്റ്റ് ഷാജി വി. മാത്യു, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ, വൈസ് പ്രസിഡന്റ് എസ്. ഗീതാഞ്ജലി, സജിത് പരമേശ്വരൻ, വിനോദ് ഇളകൊള്ളൂർ എന്നിവർ പ്രസംഗിച്ചു.