ആലപ്പുഴ: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പുണ്ടാക്കാൻ റവന്യൂ ഓഫീസുകളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് മന്ത്രി.കെ.രാജൻ പറഞ്ഞു. ഇതിന്റെ ഭാഗമായി 18 മുതൽ ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ ഒരാഴ്ചത്തെ സ്പെഷ്യൽ ഡ്രൈവ് നടക്കും. ഇതിനായി ആറു സൂപ്രണ്ടുമാരേയും 20 ക്ലർക്കുമാരേയും പ്രത്യേകം നിയമിച്ചു.