പന്തളം : പന്തളം കൃഷി ഫാമിലെ തൊഴിലാളികളുടെ അംഗബലം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി പി. പ്രസാദിന് പന്തളം കൃഷി ഫാം വർക്കേഴ്‌സ് യൂണിയൻ ഭാരവാഹികളായ ജെ.ജയപ്രസാദ് (സി.ഐ.ടി.യു),സമോദ് കണ്ണങ്കര (എ.ഐ.ടി.യു.സി) എന്നിവർ നിവേദനം നല്കി. കൃഷി ഫാം ആരംഭിക്കുന്ന കാലഘട്ടത്തിൽ 29 തൊഴിലാളികളായിരുന്നു ഫാമിലെ അംഗബലം. പിന്നീട് ഘട്ടമായി കുറച്ചു. കരിമ്പ് വിത്തുത്പ്പാദന കേന്ദ്രത്തോടൊപ്പം ശർക്കര ഉൽപ്പാദന കേന്ദ്രം,പച്ചക്കറി വിതരണം, ഗ്രോബാഗ് വിതരണം, ആട് വളർത്തൽ കേന്ദ്രം, പശു വളർത്തൽ കേന്ദ്രം എന്നിവ ആരംഭിച്ചതോടെ തൊഴിലാളികളുടെ ജോലി ഭാരം വർദ്ധിച്ചു. ആയതിനാൽ തൊഴിലാളികളുടെ അംഗബലം വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫാം വർക്കേഴ്‌സ് യൂണിയൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.