10-veena-george

മൈലപ്ര : കേരള റെക്കഗനൈസ്ഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) സംഘടിപ്പിച്ച വിജയോത്സവം ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. 100 ശതമാനം വിജയം നേടിയ അംഗീകൃത വിദ്യാലയങ്ങൾക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. അഡ്വ.കെ.യു.ജെനീഷ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ.യേശുദാസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആദർശവർമ്മ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുജീബ് പൂളക്കൽ, സംസ്ഥാന സെക്രട്ടറിയായ ഷിജിൻ കലാം, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, വാർഡംഗം സാജു മണിദാസ്, ടി.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.