covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇതുവരെ ആകെ 1,83,835 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,76,290 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേർ ഇന്നലെ മരി​ച്ചു.

ആറന്മുള സ്വദേശി (82), കോന്നി സ്വദേശി (83) എന്നി​വരാണ് മരി​ച്ചത്.

ജില്ലയിൽ ഇന്നലെ 481 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 176276 ആണ്. ജില്ലക്കാരായ 6390 പേർ ചി​കി​ത്സയി​ലാണ്.