മല്ലപ്പള്ളി : എടുത്ത കടം തിരിച്ചടക്കാനുള്ള മാർഗങ്ങൾ നോക്കാതെയുള്ള കടമെടുപ്പും വീണ്ടും വായ്പയെടുത്തുള്ള കടം വീട്ടലും കേരളത്തെ വലിയ കടക്കെണിയിലാക്കുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞു കോശി പോൾ . പാർട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ' വേണം സംതൃപ്ത കേരളം, സമഗ്ര വികസനം' എന്ന മുദ്രാവാക്യവുമായി മല്ലപ്പള്ളി ആനിക്കാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടി .എസ്.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ജോൺസൺ കുര്യൻ, ഐസക് തോമസ്, ഭാരവാഹികളായ തോമസ് മാത്യു വല്യവീട്ടിൽ, ജോസഫ് മാത്യു, രാജൻ എണാട്ട്, ബാബു പടിഞ്ഞാറെക്കുറ്റ്, എം.എസ്.ശ്രീദേവി, ബ്ലോക്ക് പഞ്ചായത്തംഗം ലൈല അലക്സാണ്ടർ , ജോസ് കുഴിമണ്ണിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഡേവിഡ്, അംഗങ്ങളായ മോളിക്കുട്ടി സിബി, എസ്. വിദ്യാമോൾ , സൂസൻ ദാനിയേൽ എന്നിവർ പ്രസംഗിച്ചു. സ്ഥാപക പ്രവർത്തകനും മുൻപഞ്ചായത്തംഗവുമായ ജോയി ഇടത്തുണ്ടി പതാക ഉയർത്തി.