kcb
കേരളകോൺഗ്രസ് സ്ഥാപക ദിനാഘോഷം കേരളകോൺഗ്രസ് ബി സംസ്ഥാന ട്രഷറർ കെ.ബി.പ്രേംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കേരള കോൺഗ്രസ് (ബി) രാഷ്ട്രീയ മുന്നേറ്റത്തിന്റെ പാതയിലാണെന്ന് സംസ്ഥാന ട്രഷറർ കെ.ബി.പ്രേംജിത്ത്. കേരള കോൺഗ്രസ് സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ജൻമദിന സന്ദേശം നൽകി. കോട്ടത്തല പ്രദീപ്, അബ്ദുൽ ഷുക്കൂർ, ജില്ലാ സെക്രട്ടറി സത്യൻ കണ്ണങ്കര, സംസ്ഥാന കമ്മിറ്റി അംഗം സജു അലക്സാണ്ടർ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ലിജോ ജോൺ, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപാലൻ, തെള്ളിയൂർ ബാലകൃഷ്ണൻ, സുനിൽ വലഞ്ചുഴി, മുരളി ഓമല്ലൂർ, ഷാജി തൈക്കാട്ടിൽ, സാം ജോയിക്കുട്ടി, കേരള ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഷിബു ജോൺ ഊട്ടു പാറ,അഡ്വ.ജോൺപോൾ മടപ്പള്ളി, റബേക്കാ ബിജു, ബിജു ഏബ്രഹാം, ശ്രീകുമാർ, മാജോയി, മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.