കൊടുമൺ: ചന്ദനപ്പള്ളി കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ 100 വയസുള്ള അച്ചാമ്മാ ജോർജിനെ (കുട്ടിയമ്മ) പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹിക പ്രവർത്തകനും കുടുംബയോഗം പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റവ. ഫാ. ഏലിയാസ് ജോർജ് ഉദ്ഘാടനം ചെയ്തു. എം. പി കുഞ്ഞച്ചൻ പാലവിളയിൽ, പ്രസാദ് ജോർജ്, ഷേർലി ഫിലിപ്പ്, ജോണി പള്ളിവാതുക്കൽ, പി. ജി സാമൂവേൽ പള്ളിവാതുക്കൽ, മനോജ് കൊടുമൺ, സുനിൽ കൊടുമൺ, പി.ഡി രാജു പള്ളിവാതുക്കൽ എന്നിവർ പങ്കെടുത്തു.