banny
വയലാർ പുരസ്കാരം ലഭി​ച്ച ബെന്യമി​ന് മകൾ കെസി​ മുത്തം നൽകുന്നു

പന്തളം: ഹൃദയഭാഷയുടെ എഴുത്തുകാരനെ തേടി വലയാർ സാഹിത്യ പുരസ്കാരം. ലോകത്തെവിടെയുമുള്ള മനുഷ്യാവസ്ഥകളുടെ കഥാകാരനായ ബെന്യാമിന് മലയാളത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ അംഗീകാരങ്ങളിൽ ഒന്നുകൂടിയാണ് ലഭിച്ചത്. സ്വന്തംദേശത്തിലെ കൊച്ചു കൊച്ചു മനുഷ്യരുടെ വലിയ വലിയ അനുഭവങ്ങൾ നാടിന്റെ ഹൃദയ ഭാഷയിൽ എഴുതിയിട്ടുള്ള നോവലുകളാണ് മന്തളിരിലെ ഇരുപത് നസ്രാണിവർഷങ്ങളും ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങളും. അനുഭവിച്ചു കടന്നുവന്ന ജീവിത പരിസരങ്ങളിലെ ജൈവ സ്പന്ദനങ്ങൾ ഒട്ടും ചോരാതെയും ചരിത്രാംശങ്ങളെ കൈവിടാതെയും രചിച്ചിട്ടുളളവയാണ് ആ നോവലുകൾ. സഭാ വഴക്കിന്റെ നാട്ടുവഴികളിൽ നിന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കടന്നുവരവിന്റെ സത്യവും അതേസമയം ഹാസ്യാത്മകവുമായ കാരിക്കേച്ചറുകളാണ് പ്രശസ്തമായി തീർന്ന 20 കമ്യൂണിസ്റ്റ് വർഷങ്ങൾ.

ബെന്യാമിന്റെ ആടു ജീവിതം എന്ന കൃതി വായനക്കാരുടെ മനസിന്റെ ആഴങ്ങളിലേക്ക് പതിഞ്ഞതാണ്. നിരവധി പുരസ്കാരം ഇൗ കൃതിയെ തേടിയെത്തിയിരുന്നു.
അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം, ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം, അറ്റ്‌ലസ് - കൈരളി കഥാപുരസ്‌കാരം, കെ.എ കൊടുങ്ങല്ലൂർ കഥാപുരസ്കാരം, അബുദാബി ശക്‌തി അവാർഡ്, കേരള സാഹിത്യ അക്കാഡമി അവാർഡ് ,നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം,

പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ്, നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ജെ.സി.ബി പുരസ്‌കാരം എന്നിവ ബെന്യാമിന്റെ കൃതികൾക്ക് ലഭിച്ചിട്ടുണ്ട്.