ചങ്ങനാശേരി : കാറോടിക്കവെ ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ല കാരയ്ക്കൽ പാടത്തുകാട്ടിൽ വീട്ടിൽ ഫാ.മോൻസി പി. ചാക്കോ (45) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ചങ്ങനാശേരി - വാഴൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിലാണ് സംഭവം.
മലങ്കര ഓർത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനത്തിലെ വൈദികൻ എല്ലാ ആഴ്ചയിലും തിരുവല്ലയിലെ വീട്ടിൽ നിന്ന് കക്കരശ്ശി അരമന പള്ളിയിൽ കുർബാനയ്ക്ക് എത്തി ഞായറാഴ്ച കുർബാനയും കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്നതായിരുന്നു പതിവ്. ഹൃദയഘാതം ഉണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് കറങ്ങി എതിർ ദിശയിലെത്തിയ ട്രെയിലറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലങ്കര
ദുബായിൽ നഴ്‌സായ ലിൻസു ആണ് ഭാര്യ. മക്കൾ : ആനറ്റ്, ആരോൺ. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്.