പത്തനംതിട്ട : ശ്രീമുത്താരമ്മൻ കോവിലിലെ നവരാത്രി മഹോത്സവം 12 മുതൽ നടക്കും. പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ ബൊമ്മഗൊലു പൂജയും ലളിത സഹസ്രനാമജപവും നടക്കും. 13ന് പൂജവയ്പ്പ്, 15ന് പൂജ എടുപ്പ്, വിദ്യാരംഭം. ആചാര്യൻ സി.വി. മനോജ് നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും.