റാന്നി: സമൂഹ്യമാദ്ധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമർശം നടത്തിയതിന് മദ്ധ്യവയസ്‌ക്കനെതിരെ റാന്നി പൊലീസ് കേസെടുത്തു. ഐത്തല ചെറുകുളഞ്ഞി താന്നിക്കൽ വീട്ടിൽ ജോസഫ് താന്നിക്കൽ ഇടിക്കുളയുടെ പേരിൽ റാന്നി ചെറുകുളഞ്ഞി ആലയ്ക്കൽ അഡ്വ.അലക്‌സ് പി.തോമസ് റാന്നി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ പരാതിയിലാണ് റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.