പുന്നവേലി : തുറയിൽ കാഞ്ഞിരത്തിങ്കൽ പരേതനായ അവറാച്ചന്റെ ഭാര്യ ആലീസ് എബ്രഹാം (93) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3 ന് വസതിയിലെ ശുശ്രൂഷയക്ക് ശേഷം ചക്കാലകുന്ന്, വായ്പൂർ പുത്തൻപള്ളി സെമിത്തേരിയിൽ. പരേത നാരങ്ങാനം കൊച്ചുതുണ്ടിയിൽ കുടുംബാംഗമാണ്. ആനിക്കാട് പഞ്ചായത്ത് രണ്ടാമത് കൗൺസിലിലെ വനിത മെമ്പർ ആയിരുന്നു. മക്കൾ : സുമം ബോംബെ,തോമസ് എബ്രഹാം (എറണാകുളം, മുൻ ടൈംസ് ഓഫ് ഇന്ത്യ കേരള ഡിവിഷൻ ഹെഡ്), സാലി (ദുബായ്), സോണി. മരുമക്കൾ : ആന്റണി തെക്കേ മുറിയിൽ, ബെൻസി കളങ്ങര പറമ്പിൽ, സെബാസ്റ്റ്യൻ ഇല്ലിമൂട്ടിൽ, റോയി മൈലക്കൽ.