പത്തനംതിട്ട :വിവരാവകാശ നിയമത്തിന് നാളെ പതിനാറ് വയസ്. ജന്മദിന ആചരണവും വിവിധ വിഷയങ്ങളെ സംബന്ധിച്ചുളള സെമിനാറുകളും കേരള ജനവേദിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിൽ നടത്തും. നാളെ രാത്രി 7ന് ആരോഗ്യ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. വേദി സംസ്ഥാന പ്രസിഡൻ്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും.
വിവരാവകാശ പ്രവർത്തകരും വെല്ലുവിളികളും എന്ന വിഷയത്തിൽ മുൻ പട്ടികജാതി ഗോത്രവർഗ കമ്മിഷൻ ചെയർമാൻ ജഡ്ജ് .പി.എൻ.വിജയകുമാറും നിയമങ്ങൾ സംരക്ഷിക്കുന്നതിൽ വിവരാവകാശ നിയമത്തിന്റെ പങ്ക് എന്ന വിഷയത്തിൽ മുൻ വിവരാവകാശ കമ്മിഷണർ എം.എൻ.ഗുണവർദ്ധനനും വിവരാവകാശനിയമം ചരിത്രവിധികളിലൂടെ എന്ന വിഷയത്തിൽ വിവരാവകാശ പ്രവർത്തകനും എറണാകുളം ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റുമായ ഡി.ബി.ബിനുവും സംസാരിക്കും.