swanth
സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ജില്ലാ കളക്ടർ ദിവ്യാ എസ്. അയ്യർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ജില്ലാകളക്ടർ ദിവ്യാ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് റവ.ജോൺ സി.വർഗീസ് കോർ എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ജില്ലാ പഞ്ചായത്ത് അംഗം എം.ജി.കണ്ണൻ സഹായ വിതരണം നടത്തി. ഇലവുക്കാട്ട് ഗീവറുഗീസ് റമ്പാൻ, ഫാ.ജോസഫ് ശാമുവേൽ തറയിൽ , ഫാ.വർഗീസ്, ഫാ.ജേക്കബ്ബ് ഡാനിയേൽ , ഫാ.ഗീവറുഗീസ് ബ്ലാഹേത്ത് , ക്യാപ്റ്റൻ സാബു പ്രിൻസ്, ഷെല്ലിബേബി, വി.കെ.തമ്പി , ലീനാ സണ്ണി എന്നിവർ പ്രസംഗിച്ചു.