10-rotary-painting
ചിത്രരചനാ മത്സരവും സെൽഫ് ഡിഫൻസ് ട്രെയിനിങ്ങും

പന്തളം : പന്തളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ മത്സരവും സെൽഫ് ഡിഫൻസ് ട്രെയിനിങ്ങും നടത്തി. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുരമ്പാല നാഗേശ്വര നൃത്ത വിദ്യാലയത്തിലാണ് പ്രോഗ്രാം നടന്നത്. റോട്ടറി ക്ലബ് ഡിസ്ട്രിക് ചെയർമാൻ ബി.രവികുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഘു പെരുമ്പുളിക്കൽ, ജോർജ് ഡാനിയൽ, നാഗ ലക്ഷ്മി എന്നിവർ സംസാരിച്ചു. ഗിജിൻ ലാൽ, മനു ഒയാസിസ് എന്നിവർ ക്ലാസുകൾ എടുത്തു. തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 7 വരെ പന്തളം തോട്ടുക്കോണം ഗവ: സ്‌കൂളിലും ചിത്രരചനാ മത്സരവും, സെൽഫ് ഡിഫൻസ് ടെയിനിംഗും നടത്തും. റോട്ടറി ഡിസ്ട്രിക്ട് ചെയർമാർ സുധി ജബാർ മുഖ്യാതിഥിയാകും.