തെങ്ങ​മം : ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്കായി മറ്റു പരിപാടികൾക്കൊപ്പം ഇന്ത്യൻ ബഹിരാകാശരംഗം ​എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ (എസ്.എൻ.ഐ.ടി) പ്രൊഫ. കല്യാണി ശ്രീകുമാർ ക്ലാസെടുത്തു. ഓൺലൈനായി നടത്തിയ പരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് ബി. ബിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ രാധാകൃഷ്ണൻ ടി.പി സ്വാഗതവും അനില ദാസ് നന്ദിയും പ​റഞ്ഞു.