10-merit-award
മെറിറ്റ് അവാർഡ് വിതരണം


അത്തിക്കയം : 362ാം എസ്.എൻ.ഡി.പി. ശാഖായോഗത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നടത്തി. ശാഖായോഗം പ്രസിഡന്റ് സി.ജി. വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. അവാർഡ് വിതരണം വൈസ് പ്രസിഡന്റ് റ്റി.ജി. സോമൻ നിർവ്വഹിച്ചു. പി.കെ. സലിംകുമാർ, എൻ. പ്രകാശ്, വാസുദേവൻ കെ.കെ., ഒ.എം. മനീഷ് എന്നിവർ സംസാരിച്ചു.