പത്തനംതിട്ട : ബി.ജെ.പി ജില്ലാ പ്രസിഡന്റായി വി.എ.സൂരജ് വെൺമേലിൽ ചുമതലയേറ്റു. സംസ്ഥാന സെൽ കോർഡിനേറ്റർ ആയി നിയമിതനായ മുൻ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട സൂരജിന് ചുമതല കൈമാറി. സ്ഥാനാരോഹണത്തിന്റെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ മധുരം പങ്കിട്ടു.
സംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി.സുധീർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കരമന ജയൻ, ദേശീയ കൗൺസിൽ അംഗം വി.എൻ.ഉണ്ണി, സംസ്ഥാന സെക്രട്ടറിയായി നിയമിതനായ അഡ്വ.പന്തളം പ്രതാപൻ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റായി നിയമിതനായ ഷാജി ആർ. നായർ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എ.വി.അരുൺപ്രകാശ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി.ആർ.അജിത് കുമാർ, അഡ്വ.ജി.നരേഷ്, കെ.ബിന്ദു, പ്രദീപ് അയിരൂർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എസ്.ഹരീഷ് ചന്ദ്രൻ, അനോജ് കുമാർ, എ. വി.ശിവപ്രസാദ്, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, സംസ്ഥാന ട്രഷറർ ജി.രാജ് കുമാർ, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ.ശശി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജില്ലാ ട്രഷറർ പി കെ.ഗോപാലകൃഷ്ണൻ നായർ, ജില്ലാ ഭാരവാഹികളായ ബിന്ദു പ്രസാദ്, പി.ആർ.ഷാജി, എം.എസ് അനിൽ, എം.ജി.കൃഷ്ണകുമാർ, എം.അയ്യപ്പൻ കുട്ടി, ടി.കെ.പ്രസന്നകുമാർ, ജയ ശ്രീകുമാർ, വിനോദ് തിരുമൂലപുരം, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം.നായർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ സന്തോഷ്, മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് ഓമല്ലൂർ, അനിൽ നെടുമ്പള്ളി, അഡ്വ.ശ്യാം മണിപ്പുഴ, ജി.മനോജ്, അഡ്വ.ഷൈൻ ജി. കുറുപ്പ്, ജില്ലാ സെൽ കൺവീനർമാരായ പി.ഡി.പദ്മകുമാർ, അഡ്വ.കെ.വി. സുനിൽകുമാർ, രൂപേഷ് കുമാർ, അരുൺ താന്നിക്കൽ, അഡ്വ. രാജേഷ് നെടുമ്പ്രം, ചന്ദ്രൻ പിള്ള ഓതറ, പത്തനംതിട്ട മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് പി.എസ്. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.