sreelakshmi
ശ്രീലക്ഷ്മി

റാന്നി: ഗോവയിൽ നടന്ന ദേശീയ യൂത്ത് ഗെയിംസിൽ 200 മീറ്റർ ഒാട്ട മത്സരത്തിൽ മാടമൺ സ്വദേശിനി ശ്രീലക്ഷ്മിക്ക് രണ്ടാം സ്ഥാനം. തൃശൂർ കൊടകര സഹൃദയ കോളേജിൽ ബി.എസ് സി കെമിസ്ട്രി അവസാന വർഷ വിദ്യാർത്ഥിനിയാണ്. മാടമൺ തോട്ടുപാറ തടത്തിൽ വീട്ടിൽ റെജിയുടെയും ശോഭിതയുടെയും മകളാണ്.

സ്കൂൾതലം മുതൽ ഒാട്ടത്തിൽ മികവ് പ്രകടിപ്പിച്ച ശ്രീലക്ഷ്മിയെ സഹൃദയ കോളേജ് ഏറ്റെടുക്കുകയായിരുന്നു. ഒന്നു മുതൽ ഏഴാം ക്ളാസ് വരെ മാടമൺ ഗവ. യു.പി സ്കൂലാണ് പഠിച്ചത്. അഞ്ചാം ക്ളാസ് മുതൽ മത്സരങ്ങളിൽ പങ്കെടുക്കുന്നു. റാന്നി ഇടിക്കുളം ഗുരുകുലം ഹൈസ്കൂളിൽ പഠിക്കവെ സംസ്ഥാന സ്കൂൾ ഗെയിംസിലും അമച്വർ മീറ്റിൽ ദേശീയ തലത്തിലും പങ്കെടുത്തു. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ജില്ലയിലെ വേഗതയേറിയ താരമായിരുന്നു. സഹോദരി പാർവതി.