പത്തനംതിട്ട: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഓൾ ഇന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനം 15, 16 തീയതികളിൽ ആലപ്പുഴ ജവഹർ ബാലഭവനിൽ നടക്കും. വിദ്യാഭ്യാസ ചിന്തകനും മൈസൂർ ജെ.എസ്.എസ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ.ജവഹർ നേശൻ ഉദ്ഘാടനം ചെയ്യും. ചടയൻമുറി ഹാളിൽ നടക്കുന്ന ചരിത്രസമ്മേളനം കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ. മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി നടക്കുന്ന ജില്ലാ വിദ്യാഭ്യാസ കൺവൻഷൻ ഓൾ ഇന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി കേരള ചാപ്റ്റർ സെക്രട്ടറി എം.ഷാജർഖാൻ ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് 7ന് ഗൂഗിൾ മീറ്റിലാണ് പരിപാടി. പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന നേതാവ് കെ.ആർ അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും. റെജി മലയാലപ്പുഴ, സാമുവൽ പ്രക്കാനം, എം.എസ് മധു , ബിനു ബേബി, കെ.ജി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.