അടൂർ : സിദ്ധനർ സർവീസ് സൊസൈറ്റിയുടെ 75-ാം സംഘടനാ ദിനാഘോഷവും അടൂർ യൂണിയൻ 50 വർഷം പൂർത്തീകരിച്ചതിന്റെ സുവർണ ജൂബിലി ആഘോഷവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവികുമാർ ഉദ്ഘാടനംചെയ്തു. താലൂക്ക് യൂണിൻ പ്രസിഡന്റ് അഡ്വ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന രജിസ്ട്രാർ കെ.ജയകുമാർ സുവർണ ജൂബലി ലോഗോ പ്രകാശനം ചെയ്തു, സംസ്കൃതി പഠന കേന്ദ്രത്തിൽ പഠിച്ച് സർക്കാർ ജോലി ലഭിച്ചവരെയും, റാങ്ക് ജേതാക്കളെയും സംസ്ഥാന ബാലവേദി കോ - ഓർഡിനേറ്റർ ഉഷാമുരളി അനുമോദിച്ചു, മികച്ച കർഷകനായ കെ. എ. രാഘവനെ പന്തളം ബ്ലോക്ക് മെമ്പർ ടി.സി. സന്തോഷ് കുമാർ ആദരിച്ചു , സീനിയർ കൗൺസിൽ മെമ്പർ സി. അച്യുതനെ അടൂർ നഗരസഭാ കൗൺസിലർ കെ.ഗോപാലൻ ആദരിച്ചു , അനുശോചന പ്രമേയം യുണിയൻ ജോ. സെക്രട്ടറി ആർ.വിജയൻ അവതരിപ്പിച്ചു , ഡയറക്ടർ ബോർഡ് മെമ്പർമാരായ ആർ.സുനിൽകുമാർ, ജി.സുനിൽ, സി. ആനന്ദൻ ,അനുജ ചന്ദ്രൻ, ആർ.ചെന്താമരൻ, കെ.രാമചന്ദ്രൻ, ബിജു അഭിലാഷ്, ജി.വിജയ പ്രകാശ്, എ. രാമചന്ദ്രൻ , യൂണിയൻ സെക്രട്ടറി ബി. മഞ്ജു,. യൂണിയൻ വൈസ് പ്രസിഡന്റ് ആർ. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.