ചെങ്ങന്നൂർ: വാസസ്ഥലമില്ലാത്ത ഏവർക്കും വീട് എന്ന സർക്കാർ നയത്തിനു പിന്തുണ നൽകുന്ന ശ്ലാഘനീയമായ പ്രവർത്തനമാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നടപ്പാക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വെണ്മണി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്മണി ചാങ്ങമല പുത്തൻവിള വടക്കേതിൽ ശിവരാജൻ, ഗിരിജ ദമ്പതികൾക്ക്
നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായിരുന്നു. 28 വീടുകൾ കരുണ നിർമ്മാണം പൂർത്തീകരിച്ചു കൈമാറി. ആറ് വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് സജി ചെറിയാൻ പറഞ്ഞു.
കരുണ വൈസ് പ്രസിഡന്റ് എം.എച്ച് റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗ്ഗീസ്, വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ, പി.ആർ രമേഷ് കുമാർ, സൗമ്യ റെനി, എൻ.ആർ സോമൻ പിള്ള, കോശി സമുവേൽ, പി.എം. കോശി, ആർ.രാജഗോപാൽ, സി.കെ.ഉദയകുമാർ, ജെയിംസ് ശമുവേൽ, എ .കെ. ശ്രീനിവാസൻ, നെൽസൺ ജോയി, ബി.സന്തോഷ് കുമാർ,സി.ആർ.ഷീജു, സണ്ണി കുറ്റിക്കാട്ട് എന്നിവർ സംസാരിച്ചു. കരുണ വെണ്മണി ഈസ്റ്റ് മേഖല സെക്രട്ടറി ബി ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ ശമുവേൽ നന്ദിയും പറഞ്ഞു.