പന്തളം : കേരള വ്യാപാരി വ്യവസായി സമിതി മുടിയൂർക്കോണം യൂണിറ്റ് കൺവെൻഷൻ സമിതി ജില്ലാ കമ്മിറ്റി അംഗം ലവീഷ് വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ടി.എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി കെ.ആർ.പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പന്തളം ഏരിയ കമ്മിറ്റി ട്രഷറർ എ.കെ. പ്രസാദ്, കെ.എം. രതീഷ്, പി.ടി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എം. ഷാഹുൽ ഹമീദ് (പ്രസിഡന്റ്) എം.ടി.കമറുദ്ദീൻ, സരസ്വതിയമ്മ (വൈസ് പ്രസിഡന്റ്മാർ) കെ.ആർ.പ്രഭാകരൻ (സെക്രട്ടറി) കെ.എച്ച് .ഷിജു (ജോയിന്റ് സെക്രട്ടറി ) കെ.എം. രതീഷ് (ട്രഷറർ ) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.