മല്ലപ്പള്ളി : ശാലോം കാരുണ്യാ ഭവന്റെ നേതൃത്വത്തിൽ ലോകമാനസികാരോഗ്യ ദിനാചരണം നടത്തി. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻ സി. എസ്.ഐ പള്ളി വികാരി ഫാ. സാം ടി. സാം ഉദ്ഘാടനം ചെയ്തു. ശാലോം കാരുണ്യ ഭവനിലെ മുതിർന്ന പൗരൻമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. രജിത ഫിലിപ്പ് ക്ലാസെടുത്തു. ഷാന്റി സെബാസ്റ്റ്യൻ, മാദ്ധ്യമപ്രവർത്തകനായ ജിജു വൈക്കത്തുശേരി, ശാലോം കാരുണ്യ ഭവൻ മാനേജിങ് ട്രസ്റ്റി ഈപ്പൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.