മലയാലപ്പുഴ : ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് വിദ്യാർത്ഥികൾക്ക് തണലേകാം കരുത്തേകാം പദ്ധതിയുടെ യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ അഞ്ച് ഫോണുകൾ നൽകി. വിതരണ ഉദ്ഘാടനം പൊതിപ്പാട് മുണ്ടക്കലിൽ ചാണ്ടി ഉമ്മൻ നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. അനിലാദേവി, പഞ്ചായത്ത് അംഗം അഡ്വ.ആശാകുമാരി, മീരാൻ വടക്കുപുറം, അനിൽ മോളുത്തറ, അനി ഇലക്കുളം, സുനോജ് മലയാലപ്പുഴ, സിനിലാൻ ആലുനിൽക്കുന്നതിൽ, രാഹുൽ മുണ്ടയ്ക്കൽ, പ്രേംജിത് കരുണാകരൻ, ഫെബിൻ ജയിംസ്, ജിനു പുത്തൻ വിളയിൽ എന്നിവർ പ്രസംഗിച്ചു.