ചെങ്ങന്നൂർ: കേരളാ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ 41-ാം റാങ്കും ജെ.ഇ.ഇ മെയിൻ പ്രവേശന പരീക്ഷയിൽ കേരളത്തിലെ പെൺകുട്ടികളിൽ ഒന്നാം സ്ഥാനവുംനേടിയ നിവേദ്യ വി.നായരെ മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി അഭിനന്ദിച്ചു. തിരുവൻവണ്ടൂർ മഴുക്കീർ സുരഭിയിൽ ഡോ. വിനീഷ് വി. നായരുടെയും കുന്നന്താനം എൻ.എസ്.എസ്.എച്ച്.എസ്.എസ് അദ്ധ്യാപിക സന്ധ്യാറാണിയുടെയും മകളാണ് നിവേദ്യ. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തിരുവൻവണ്ടൂർ മേഖല കമ്മിറ്റിയുടെ ഉപഹാരം നിവേദ്യയ്ക്ക് മന്ത്രി സമ്മാനിച്ചു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള, തിരുവൻവണ്ടൂർ മേഖലാ കൺവീനർ എം.കെ. ശ്രീകുമാർ, പി. എസ്. ബിനുമോൻ എന്നിവർ പങ്കെടുത്തു.