തിരുവല്ല: ഈസ്റ്റ് റോട്ടറി ക്ലബിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബാലികാ ദിനാചരണം ഇന്ന് മൂന്നിന് ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന ആരോഗ്യ സെമിനാർ ഡോ. ഷെറി൯ ജോസഫ് ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡൻറ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിക്കും. ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ ക്ലബ് നവീകരിച്ച ടോയ്‌ലറ്റ് ബ്ലോക്ക് കൈമാറ്റവും സൗജന്യ യൂണിഫോം, നോട്ട്ബുക്കുകൾ എന്നിവയുടെ വിതരണവും നടക്കുമെന്ന് ക്ലബ് ഡിസ്റ്റിക് പ്രോജക്ട് ചെയർമാൻ അഡ്വ. സതീഷ് ചാത്തങ്കേരി അറിയിച്ചു.