റാന്നി: ഐ.സി.ഡി.എസ് നേതൃത്വത്തിലുള്ള സേവന പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് അങ്ങാടി പഞ്ചായത്തിൽ പുരോഗമിക്കുന്നു. പഞ്ചായത്തിലെ മൂന്ന് അങ്കണവാടികൾ കേന്ദ്രീകരിച്ച് വകുപ്പിൽ നിന്നുളള സേവനങ്ങൾ ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുജനങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്നത്. വിളർച്ചയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായുള്ള സർവേയ്ക്കും അടുത്ത ദിവസം തുടക്കമാവും. ഒപ്പം സ്കൂൾ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി കൗൺസലിംഗും നടത്തി വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഐ.സി.ഡി.എസ് മേഖലാ ഓഫീസർ വി.ഹെമി എന്നിവർ അറിയിച്ചു.വിവിധ അങ്കൻവാടികളിൽ നടന്ന ആഘോഷങ്ങൾക്ക് അംഗങ്ങളായ ബി.സുരേഷ്, രാധാകൃഷ്ണൻ, എലനിയാമ്മ ഷാജി, ജെവിൻ, ബിച്ചു ആൻഡ്രൂസ്, സിനി അജി എന്നിവർ പങ്കെടുത്തു.