തിരുവല്ല: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷക്കാലമായി മുടങ്ങിക്കിടന്നിരുന്ന അദ്ധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പുളിക്കീഴ് പൊലീസിന്റെ നേതൃത്വത്തിൽ കടപ്ര ഗവ.യു.പി.ജി സ്കൂളും പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ മിനി ജോസ് നിർവഹിച്ചു. പുളിക്കീഴ് എസ്.എച്ച്.ഒ ഇ.ഡി ബിജുവിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കാളികളായി. അടുത്ത ഞായറാഴ്ചകളിലും സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.